Kaumudi Plus

നാളെ പൂന്താനദിനം;ജ്ഞാനപ്പാന പാരായണം ചെയ്യുന്നത് അത്യുത്തമം

നാളെ പൂന്താനദിനം;ജ്ഞാനപ്പാന പാരായണം ചെയ്യുന്നത് അത്യുത്തമം
X

കുംഭമാസത്തിലെ അശ്വതി നാളാണ് പൂന്താനദിനമായി ആചരിക്കപ്പെടുന്നത്. ഇക്കൊല്ലം ഫെബ്രുവരി 22 ഞായറാഴ്ചയാണ് ഈ വിശേഷദിനം വരുന്നത്.ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരിലെ വിശേഷദിനങ്ങളിലൊന്നാണ് പൂന്താനദിനം.

മലയാള സാഹിത്യത്തിനും, സംസ്‌കൃതിക്കും മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഭക്ത കവി പൂന്താനത്തിന്റെ ദീപ്തമായ സ്മരണകൾ ഉണരുന്ന ദിനം. സംസ്കൃത ഭാഷാ പണ്ഡിതനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്നുപൂന്താനം. ഇദ്ദേഹത്തെ പ്രശസ്തനാക്കിയ കൃതിയാണ് ജ്ഞാനപ്പാന. വ്യാസമുനി രചിച്ച ഭാഗവതം വായിച്ചുപഠിച്ച്‌ വലിയൊരു സംസ്കൃത പണ്ഡിതനായിത്തീർന്നവ്യക്തിയാണ് പൂന്താനം എന്ന്‌ പലർക്കും അറിയില്ല. കാരണം അദ്ദേഹം എഴുതിയത്‌ ശുദ്ധമായ മലയാളത്തിലാണ്‌. ജനങ്ങൾക്ക്‌ മനസ്സിലാകുന്ന ഭാഷയിലാണ്‌. അദ്ദേഹത്തിൻറെ ജ്ഞാനപ്പാന മലയാളത്തിലെ ഒരു വേദപുസ്തകമാണ്‌. ഭാഷാകർണ്ണാമൃതം, കുമാരഹരണം പാന (സന്താനഗോപാലം) എന്നിവയാണ്‌ മറ്റ്‌പ്രധാന കൃതികൾ.

“ഇന്നലെയോളമെന്തെന്നറിഞ്ഞീല ഇനി നാളെയുമെന്തെന്നറിയീല…” എന്ന പ്രസിദ്ധമായ വരികൾ എല്ലാം മായ എന്ന ഹൈന്ദവ ദർശനത്തിൻറെ രസം പേരുന്ന ഈരടിയാണ്‌. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ…” എന്ന വരികൾ മനുഷ്യ ജൻമത്തിൻറെ പ്രവചനാതീതയേയും ഈശ്വരൻറെ നിർണ്ണയാധീശത്വത്തെയും കുറിക്കുന്ന ദർശനമാണ്‌. ഇതാകട്ടെ സാധാരണക്കാരൻറെ സംഭാഷണമെന്നപോലെ ലഘുവും ലളിതവും സൗമ്യവുമായി പൂന്താനം പറഞ്ഞുവയ്ക്കുന്നു.

ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു ദിവസമെങ്കിലും ഭജനമിരിക്കുവാൻ സാധിക്കുന്നവർ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. അത് ഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണെങ്കിൽ

അത്യുത്തമം. ഐഹിക സുഖങ്ങളുടെ അർഥശൂന്യതയും ഭഗൽഭക്തിയുടെ പ്രാധാന്യവും മനസ്സിലാക്കി തരുന്നപൂന്താനത്തിന്റെ കൃതിയായ ജ്ഞാനപ്പാന അന്നേദിവസം ഒരു തവണ എങ്കിലും പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ശ്രേഷ്ഠമാണ്...

Next Story
Share it