Kaumudi Plus

കുടുംബബന്ധങ്ങൾ ദൃഢമാകുന്നതിന് "ലളിതാസഹസ്രനാമം " നിത്യവും ജപിക്കാം

കുടുംബബന്ധങ്ങൾ ദൃഢമാകുന്നതിന് ലളിതാസഹസ്രനാമം  നിത്യവും ജപിക്കാം
X

ദേവീ ഭക്തർക്ക് ദിവസേന ജപിക്കാൻ ഏറ്റവും ഉത്തമമാണ് ലളിതാസഹസ്രനാമ സ്തോത്രം. ലളിതാ സഹസ്രനാമം പൂർണ്ണമായി ജപിക്കുന്നത് കുടുംബബന്ധങ്ങളിൽ ഐക്യമുണ്ടാക്കാനും സമാധാനം കൊണ്ടുവരാനും വിഹിതമായ ബന്ധങ്ങൾ ദൃഢമാകാനും സഹായിക്കുന്നു . ഈ സ്തോത്രം നിത്യവും ജപിക്കുന്നവരെ യാതൊരു ആപത്തുകളും ബാധിക്കില്ല. പതിവായി ഈ സഹസ്രനാമ സ്തോത്രം ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യമോ, അന്നവസ്ത്രാദികൾക്ക് പ്രയാസമോ, കലഹമോ ഉണ്ടാകില്ല.മാത്രമല്ല ഗ്രഹദോഷം, ജാതകദോഷം എന്നിവ ഇല്ലാതാക്കുന്നതിനും . ദീർഘായുസ്സ് , സൽ സന്താനലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം മുതലായവ സിദ്ധിക്കുന്നതിനും ഇത് ഉത്തമമാണ് .സ്ത്രീപുരുഷ ഭേദമില്ലാതെ ആബാലവൃദ്ധ ജനങ്ങൾക്കും ഇത് എപ്പോൾ വേണമെങ്കിലും ജപിക്കാം. പ്രഭാതത്തിൽ ജപിക്കുന്നതാണ് കൂടുതൽ ഉത്തമം. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയാണ് ഫലങ്ങൾ. ദിവസവും ജപിക്കാൻ കഴിയാത്തവർ ചൊവ്വ, വെള്ളി ദിനങ്ങളിലും, ജന്മനക്ഷത്ര ദിവസവും നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം ജപിക്കുന്നതിലൂടെ സകല ഗ്രഹപ്പിഴകളും അകന്ന് ആഗ്രഹ സാഫല്യം സിദ്ധിക്കും. ചന്ദ്രൻ , ശുക്രൻ , കുജൻ, രാഹു എന്നീ ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിച്ചാൻ എല്ലാവിധ ഗ്രഹദോഷങ്ങളും അകന്നു പോകും.

Next Story
Share it