Kaumudi Plus

ഗ്രഹദോഷങ്ങൾ അകറ്റാം

ഗ്രഹദോഷങ്ങൾ അകറ്റാം
X

ഗ്രഹദോഷങ്ങളിൽ ഏറ്റവും കടുപ്പമായി കരുതുന്നത് ശനി, ചൊവ്വ, രാഹു, കേതു ദോഷങ്ങളാണ്. ക്ഷുദ്രഗ്രഹങ്ങൾ മാത്രമല്ല ശുഭ ഗ്രഹങ്ങൾ പോലും ചിലർക്ക് മാരകമായ ദോഷങ്ങൾ വരുത്തും. ഇത്തരം ഗ്രഹദോഷങ്ങൾ അകലുന്നതിന് നവഗ്രഹങ്ങളെ ഭജിക്കുന്നത് നല്ലതാണ്. ക്ഷേത്രങ്ങളിൽ പോകുന്നവർ നവഗ്രഹമണ്ഡപത്തിന് ചുറ്റും 9 പ്രാവശ്യം പ്രദക്ഷിണം വച്ച് ഒരോ ഗ്രഹ മൂർത്തിയെയും വണങ്ങി അതാതിൻ്റെ മൂലമന്ത്രവും സ്തോത്രവും ചൊല്ലിയാൽ ഗ്രഹപ്പിഴകൾ നീങ്ങി ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. ഒന്നുകിൽ നിത്യേന നവഗ്രഹസ്‌തോത്രം 16 പ്രാവശ്യം ചൊല്ലുക. അല്ലെങ്കിൽ നവഗ്രഹ സ്‌തോത്രത്തിലെ ഓരോ ശ്ലോകവും ചൊല്ലി ഓരോ ഗ്രഹത്തെയെയും നമസ്‌കരിക്കുക. 9 നമസ്‌കാരം ചെയ്യണം. ഇങ്ങനെ 27 ദിവസം ചെയ്യുന്നതും നവഗ്രഹ പ്രീതിക്കും രോഗദുരിത ശാന്തിക്കും ഗുണകരമാണ്. ഇതിന് പുറമെ മൂലമന്ത്രങ്ങൾ എല്ലാ ദിവസവും 9 പ്രാവശ്യം വീതമാണ് ഇത് ജപിക്കേണ്ടത്.

ദേവതകളെ ഉപാസിച്ചാൽ ഫലം ലഭിക്കും

സൂര്യന് ശിവൻ, ചന്ദ്രന് ദുർഗ്ഗയും കുജന് സുബ്രഹ്മണ്യനും ഭദ്രകാളിയും ബുധന് ശ്രീകൃഷ്ണനും ശ്രീരാമനും വ്യാഴത്തിന് മഹാവിഷ്ണുവും ശുക്രന് മഹാലക്ഷ്മിയും ഗണപതിയും ശനിക്ക് ധർമ്മ ശാസ്താവുമാണ് ദേവത.അതിനാൽ ഈ ദേവതകളെയെല്ലാം ഉപാസിച്ച ഫലം ഈ നവഗ്രഹ മന്ത്രങ്ങളും ശ്ലോകങ്ങളും ജപിച്ചാൽ ലഭിക്കും.

Next Story
Share it