Kaumudi Plus

ഈ വർഷത്തെ വിഷു ആഘോഷം

ഈ വർഷത്തെ വിഷു ആഘോഷം
X

ഈ വർഷത്തെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 15-ാം തീയതി ആയ ബുധനാഴ്ച ആണ്.സാധാരണയായി എല്ലാ വർഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. അപൂർവമായി മാത്രം അത് രണ്ടാം തീയതി ആകാറുണ്ട്. സൂര്യോദയം കഴിഞ്ഞായിരിക്കും മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് വിഷു രണ്ടാം തീയതി ആയി മാറുന്നത്.മേടമാസം ഒന്നാം തീയതിയായ 14 ഏപ്രിൽ 2026 ചൊവ്വാഴ്ച രാവിലെ 9. 32 നാണ് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നത്.

പുതുവർഷ ആരംഭമായതിനാൽ തന്നെ ഈ ദിവസം ചെയ്യുന്ന ശുഭകാര്യങ്ങൾക്ക് ഒരു വർഷ ത്തെ ഗുണഫലം ലഭിക്കുമെന്നാണ് വിശ്വാസം.അതുകൊണ്ടുതന്നെയാണ് കാർഷിക വിഭവങ്ങളും പണവും സ്വർണവും ധാന്യങ്ങളും വസ്ത്രവും ഗ്രന്ഥവും ഒക്കെ ഒരുക്കി നാം കണി കാണുന്നത്. ശ്രീകൃഷ്ണന്റെ ചിത്രമോ വിഗ്രഹമോ അതോടൊപ്പം വയ്ക്കുകയും ചെയ്യുന്നു.വിഷുവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും പ്രചാരത്തിൽ ഉണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ ഒരു കാർഷിക ഉത്സവം തന്നെയാണ്. രാവും പകലും തുല്യമായ ദിവസത്തെയാണ് പണ്ട് വിഷു എന്ന് വിളിച്ചിരുന്നത്. വിഷുവും പുതുവർഷവും അടുത്തടുത്ത് വരുന്നതുകൊണ്ട് ഇപ്പോൾ ആഘോഷം പുതുവർഷ ദിനത്തിൽ കൊണ്ടാടുന്നു.രാവും പകലും തുല്യമായ ദിവസം ഇപ്പോൾ വിഷുദിവസമല്ല എന്ന് ചുരുക്കം.

Next Story
Share it