Kaumudi Plus

വൃക്ഷതൈകൾ നടുമ്പോൾ വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൃക്ഷതൈകൾ നടുമ്പോൾ വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
X

വീടിന് ചുറ്റും വൃക്ഷതൈകൾ നടുമ്പോൾ വാസ്തുശാസ്ത്രപ്രകാരം കൃത്യമായ ദിശകളും സ്ഥാനങ്ങളും പാലിക്കുന്നത് വീടിന് ഐശ്വര്യവും ആരോഗ്യവും പ്രധാനം ചെയ്യുന്നു.

വീടിന്റെ കിഴക്ക് ഭാഗത്ത് വലിയ നിഴൽവൃക്ഷങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

വടക്ക് ഭാഗം കഴിയുന്നത്ര തുറന്നതും പ്രകാശമുള്ളതുമായിരിക്കണം.

തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ വലിയ വൃക്ഷങ്ങൾ നട്ടാൽ സ്ഥിരതയും സംരക്ഷണവും ലഭിക്കുമെന്നാണ് വാസ്തുവിശ്വാസം.

വീടിന്റെ ചുവരിനോട് ചേർന്ന് വലിയ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കരുത്.

കിണർ, കുളം, സെപ്റ്റിക് ടാങ്ക് എന്നിവയുടെ സമീപത്ത് ശക്തമായ വേരുകളുള്ള വൃക്ഷങ്ങൾ ഒഴിവാക്കണം.

തുളസി, ചന്ദനം, നെല്ലി, മാവ്, പ്ലാവ്, നാരകം തുടങ്ങിയവ പൊതുവേ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഉണങ്ങിയതും രോഗബാധിതവുമായ മരങ്ങൾ ദീർഘകാലം നിലനിർത്തുന്നത് ഒഴിവാക്കണം.

Next Story
Share it