Kaumudi Plus

ആത്മീയ ഉണർവും ആരോഗ്യവും പ്രതിനിധാനം ചെയ്യുന്നു പഞ്ചാക്ഷരീമന്ത്രം

ആത്മീയ ഉണർവും ആരോഗ്യവും പ്രതിനിധാനം ചെയ്യുന്നു  പഞ്ചാക്ഷരീമന്ത്രം
X

നമഃശിവായയിൽ അഞ്ച് അക്ഷരങ്ങളുള്ളതിനാൽ പഞ്ചാക്ഷരീ മന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്ര സ്‌തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്. നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. 'ന' എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, 'മ' പ്രപഞ്ചത്തെക്കുറിക്കുന്നു. 'ശി' ശിവനെ പ്രതിനിധീകരിക്കുന്നു. 'വ' എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. 'യ' എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. 'ന' എന്നാൽ ഭൂമി. 'മ' എന്നാൽ ജലം. 'ശി' എന്നാൽ അഗ്‌നി. 'വ' എന്നാൽ വായു. 'യ' എന്നാൽ ആകാശം.ജലം, തീ, വായു, ആകാശം, ഭൂമി എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ 'ന' സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴു ത്തിലണിഞ്ഞവനെയോ ആണ്.

മന്ദാഗ്‌നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ 'മ' എന്ന അക്ഷരം അർത്ഥമാക്കുന്നത്. മൂന്നാമത്തെ അക്ഷരമായ 'ശി' ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്. വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവനെയാണ് നാലാമത്തെ അക്ഷരമായ'വാ' സൂചിപ്പിക്കുന്നത്.അഞ്ചാമത്തെ അക്ഷരമായ 'യാ' എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു. മന: സമാധാനം ലഭിക്കും.സമ്മർദ്ദം കുറയ്ക്കുകയും നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആത്മീയ വളർച്ചയെ സഹായിക്കും. ഉയർന്ന ബോധത്തെ ഉത്തേജിപ്പിക്കുകയും ആത്മീയ ഉണർവ് നൽകുകയും ചെയ്യുന്നു. ആരോഗ്യം മെച്ചപ്പെടുത്തും. നാഡീവ്യവസ്ഥയെ ശാന്തമാക്കാനും ശാരീരിക സൗഖ്യത്തിനും സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും ത്രിസന്ധ്യയ്ക്ക് ജപിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.

Next Story
Share it