പതിനെട്ടാം പടിയുടെ ധർമ്മ രഹസ്യം

ശബരിമല തീർത്ഥാടനത്തിലെ ഏറ്റവും പവിത്രമായ ഭാഗമാണ് 18 ) പടി.വെറുമൊരു ഗോവണി ആയല്ല മറിച്ചു ലൗകിക ജീവിതത്തിൽ നിന്ന് ദെയ്വീകതയിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമമായാണ് ഈ പടികളെ സങ്കല്പിച്ചിരിക്കുന്നത് .
മനുഷ്യൻ തന്റെ വ്യക്തിത്വത്തെ ശുദ്ധീകരിച്ചു തത്വമസി എന്ന മഹാ കാവ്യത്തിലേക്ക് എത്തുന്ന പ്രക്രിയയെ ആണ് ഈ പടികൾ സൂചിപ്പിക്കുന്നത് .
അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ കണ്ണ് ,മൂക്ക് ,ചെവി ,നാവ് ,ചർമ്മം എട്ട് അഷ്ടദോഷങ്ങൾ അതായത് കാമം ,ക്രോധം ,ലോഫം ,മോഹം ,മദം ,മാത്സര്യം ,അസൂയ ,അഹംഭാവം ,അഞ്ചു ഗുണങ്ങളായ ശബ്ദം ,സ്പർശം ,രൂപം ,രസം ,ഗന്ധം ,18 പുരാണങ്ങൾ 18 സിദ്ധന്മാർ ഭഗവത്ഗീതയിലെ 18 അധ്യായങ്ങൾ മഹാഭാരതത്തിൽ യുദ്ധം നടന്ന 18 ദിവസങ്ങൾ എന്നിവയെല്ലാം 18 പടിയെ സൂചിപ്പിക്കുന്നു .
ഈ 18 ഘടകങ്ങളെയും വ്രതശുദ്ധിയിലൂടെ അതിജീവിക്കുന്ന ഭക്തൻ മാത്രമേ അയ്യപ്പദർശനത്തിന് അർഹനാകുകയുള്ളു.പതിനെട്ടാം പടിയുടെ വലതുവശത്തായി സർവ്വായുധധാരികളായി കുടികൊള്ളുന്ന കറുപ്പസ്വാമി മണികണ്ഠന്റെ വിശ്വസ്തനായ സേനാധിപാധിയായി അറിയപ്പെടുന്നു .
പവിത്രമായ പതിനെട്ടാം പടിയിലേക്ക് അധർമ്മം കടക്കാതെ സംരക്ഷിക്കുന്നത് കറുപ്പസ്വാമിയാണ് . വ്രതശുദ്ധിയില്ലാതെ പടി കയറുന്നവരെ തടയാനും ഭക്തിയോടെ വരുന്നവരെ അനുഗ്രഹിച്ചു അയ്യപ്പസന്നിധിയിലേക്ക് ആനയിക്കാനും അദ്ദേഹം അവിടെ നിലകൊള്ളുന്നു .
പന്തളം രാജാവ് ക്ഷേത്രം നിർമ്മിച്ചപ്പോൾ അയ്യപ്പസ്വാമിയുടെ ആജ്ഞാനുസരണം കറുപ്പസ്വാമിയുടെ കാവൽ ഏൽപ്പിച്ചു എന്നാണ് വിശ്വാസം .
അതുകൊണ്ടാണ് ഭക്തർ പടി കയറുന്നതിനുമുൻപ് കറുപ്പസ്വാമിക്ക് മുന്നിൽ നാളികേരമുടച്ചു വണങ്ങി അനുവാദം ചോദിക്ക ലൗകികതയുടെ പടവുകൾ ഓരോന്നായി പിന്നിട്ട് കറുപ്പസ്വാമിയുടെ അനുഗ്രഹത്തോടെ പതിനെട്ടാം പടി കയറി ഭക്തർ ചെന്നെത്തുന്നത് അയ്യപ്പൻ എന്ന പരബ്രഹ്മത്തിലേക്കാണ് .

