Kaumudi Plus

ശിവരാത്രി എന്ന മംഗളരാത്രി

ശിവരാത്രി എന്ന മംഗളരാത്രി
X

ഹിന്ദു ആചാരങ്ങളിൽ ഏറ്റവും മഹത്തായ ശിവ ഭക്തി ദിനമായി ശിവരാത്രിയെ കണക്കാക്കുന്നു .പരമശിവന്റെ അനുഗ്രഹം നേടാൻ ഭക്തർ ഉപവാസം, ജപം, പൂജ, അഭിഷേകം എന്നിവ നടത്തി അനുഷ്ഠിക്കുന്ന മഹോത്സവമാണ് ശിവരാത്രി .' ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് ' എന്ന ആശയത്തെ പ്രതിനിധീകരിക്കുന്ന ദിനം ആണിത്.

പുരാണങ്ങൾ പ്രകാരം ശിവനും പാർവതിയും വിവാഹിതരായ ദിനം ശിവരാത്രിയാണെന്ന് വിശ്വസിക്കുന്നു. അതിനാൽ ദാമ്പത്യ വിജയത്തിന് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മറ്റൊരു വിശ്വാസം പ്രകാരം, ഈ രാവിലാണ് പരമശിവൻ ലിംഗരൂപത്തിൽ പ്രത്യ ക്ഷനായത്. അതുകൊണ്ട് തന്നെ ശിവലിംഗാരാധനയ്ക്ക് ഈ ദിവസം അത്യന്തം പ്രാധാന്യമുണ്ട്. ശിവരാത്രി രാവിൽ ഉറക്കം ഒഴിക്കുന്നത് ആത്മശുദ്ധിക്കും പാപക്ഷയത്തിനും കാരണമാകും എന്നാണ് വിശ്വാസം.ശിവരാത്രി വ്രതം ഭക്തിപൂർവ്വം അനുഷ്ഠിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും ആത്മീയ ഉന്നമനം ലഭിക്കുന്നു.ശിവക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തുന്നത് ശിവതത്ത്വത്തെ ചുറ്റിപ്പറ്റി ജീവിതം സഞ്ചരിക്കണമെന്ന സന്ദേശം നൽകുന്നു. സാധാരണയായി 3, 5, 11 പ്രദക്ഷിണങ്ങൾ ഭക്തർ നടത്താറുണ്ട്. പ്രദക്ഷിണത്തിനിടെ ശിവനാമജപം നടത്തുന്നത് വിശേഷഫലം നൽകുകയും ചെയ്യും. ''ഓം നമശ്ശിവായ'' എന്ന പഞ്ചാക്ഷരി മന്ത്രം ശിവാരാധനയിലെ ഹൃദയമന്ത്രമാണ്.ശിവരാത്രി രാവിൽ ഈ മന്ത്രം ജപിക്കുന്നതിനെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയായി കാണുന്നു.രാത്രിയൊട്ടാകെ ഉറക്കമൊഴിച്ച് ശിവനാമ സങ്കീർത്തനം നടത്തുന്നത് മഹാപുണ്യകരമാണ്. ആത്മപരിശുദ്ധിയുടെയും ഭക്തിയുടെയും ദിനമാണ് ശിവരാത്രി. ഉപവാസം, ജപം, ധ്യാനം, അഭിഷേകം എന്നിവയിലൂടെ ശിവതത്ത്വത്തെ ആത്മാവിൽ അനുഭവിക്കുന്ന ഈ അവസരത്തെ ഭക്തി പൂർവ്വം ആചരിച്ചാൽ ശാന്തിയും ഐശ്വര്യവും ആത്മോന്നതിയും പ്രാപ്യമാകും.

Next Story
Share it