Kaumudi Plus

സാമ്പത്തിക ക്ലേശങ്ങൾ അകറ്റുന്നതിന് "ശ്രീ മഹാലക്ഷ്മ്യഷ്ടകം സ്തോത്രം "

സാമ്പത്തിക ക്ലേശങ്ങൾ അകറ്റുന്നതിന് ശ്രീ  മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
X

സാമ്പത്തിക ക്ലേശങ്ങൾ അകറ്റുന്നതിന് അതീവ ഉത്തമം ആണ്ശ്രീ മഹാലക്ഷ്മ്യഷ്ടകം. ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തുന്നതിനും അനുഗ്രഹം നേടാനും ദിവസവും മഹാലക്ഷ്മ്യഷ്ടകം സ്തോത്രം ജപിക്കുന്നത് വളരെ നല്ലതാണ് .ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നീ എട്ടു ലക്ഷ്മിമാര്‍ക്കും തുല്യപ്രാധാന്യത്തോടെ വേണം മഹാലക്ഷ്മ്യഷ്ടകം ജപിക്കാൻ

1.

നമസ്തേസ്തു മഹാമായേ

ശ്രീപീഠേ സുരപൂജിതേ

ശംഖചക്ര ഗദാഹസ്തേ

മഹാലക്ഷ്മി നമോസ്തുതേ

2.

നമസ്തേ ഗരുഡാരൂഢേ

കോലാസുര ഭയങ്കരി

സർവ്വ പാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

3.

സർവജ്ഞേ സർവ്വ വരദേ

സർവ്വ ദുഷ്ട ഭയങ്കരി

സർവ്വ ദുഃഖ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

4.

സിദ്ധിബുദ്ധി പ്രദേ ദേവി

ഭുക്തി മുക്തി പ്രദായിനി

മന്ത്ര മൂർത്തേ സദാ ദേവി

മഹാലക്ഷ്മി നമോസ്തുതേ

5.

ആദ്യന്ത രഹിതേ ദേവി

ആദിശക്തി മഹേശ്വരി

യോഗജേ യോഗ സംഭൂതേ

മഹാലക്ഷ്മി നമോസ്തുതേ

6.

സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ

മഹാശക്തി മഹോദരേ

മഹാപാപ ഹരേ ദേവി

മഹാലക്ഷ്മി നമോസ്തുതേ

7.

പത്മാസന-സ്ഥിതേ ദേവി

പരബ്രഹ്മ സ്വരൂപിണി

പരമേശി ജഗന്മാതേ

മഹാലക്ഷ്മി നമോസ്തുതേ

8.

ശ്വേതാംബരധരേ ദേവി

നാനാലങ്കാര ഭൂഷിതേ

ജഗത്സ്ഥിതേ ജഗന്മാതേ

മഹാലക്ഷ്മി നമോസ്തുതേ

Next Story
Share it