ശുദ്ധി ചടങ്ങുകൾ ; മെയ് 1, 2 തീയതികളില്‍ ഗുരുവായൂരിൽ ദര്‍ശന നിയന്ത്രണം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് 1, 2 തീയതികളിൽ ശുദ്ധി ചടങ്ങുകൾ നടക്കും. ഗുരുവായൂരപ്പന് മെയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മെയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകൾ.മെയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മെയ് 4 തിങ്കളാഴ്ച ഗണപതിക്കും മെയ് 5 ചൊവ്വാഴ്ച ഭഗവതിക്കും ശുദ്ധി ചടങ്ങുകൾ ഉണ്ടാകും. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ മെയ് 1, മെയ് 2 ദിവസങ്ങളിൽ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു.
Next Story

