സകല ഐശ്വര്യവും സിദ്ധിയും ലഭിക്കുന്നതിന് ഉഗ്രശക്തിയുള്ള മഹാകാളി മന്ത്രം

അമാവാസി ദിവസം ജപിച്ചു തുടങ്ങിയാൽ അതിവേഗം ഫലം ലഭിക്കുന്ന ഉഗ്രശക്തിയുള്ള മഹാകാളി മന്ത്രം. ഈ മന്ത്രം അമാവാസി തുടങ്ങി എല്ലാ ദിവസവും രാവിലെയും വൈകിട്ടും 48 തവണ വീതം ജപിക്കണം. ജപം തുടങ്ങുമ്പോഴും ജപാന്ത്യത്തിലും മഹാകാളി ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ചൊല്ലണം. ഇത് മുടങ്ങാതെ 28 ദിവസം ചെയ്യണം. അശുദ്ധി ഉണ്ടായാൽ അത് മാറിക്കഴിഞ്ഞ് 28 ദിവസം പൂർത്തിയാക്കിയാൽ മതി. ഇതിന് യാതൊരു വ്രതവും വേണ്ട. മത്സ്യമാംസാദി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. ബ്രഹ്മചര്യവും വേണ്ട. എന്നാൽ മന്ത്രോപദേശം നിർബന്ധമാണ്. വടക്ക് അഭിമുഖമായിരുന്ന് ജപിക്കണം. വെളുത്ത വസ്ത്രമാണ് ജപസമയത്ത് ധരിക്കേണ്ടത്. പൂജാമുറിയിൽ ദിക്ക് പ്രധാനമല്ല. ശവത്തിന്റെ മുകളിൽ ഇരിക്കുന്ന കാളിയെ പൂജിക്കുന്നവർക്ക് സകല ഐശ്വര്യവും സിദ്ധിക്കും. സുമുഖീ കാളീ ധ്യാനം, സുമുഖീ കാളീ മന്ത്രം എന്നും ഇത് അറിയപ്പെടുന്നു.
മഹാകാളി ധ്യാനം
ധ്യായേദ് കാളീം മഹാകായാം
ത്രിനേത്രാം ബഹുരൂപിണീം നരമുണ്ഡം തഥാ
ഖഡ്ഗം കമലം ച വരം തഥാ ചതുർഭുജാം
ചലജ്ജിഹ്വാം പൂർണ്ണചന്ദ്രനിഭാനനാം
നീലോല്പലദളശ്യാമാം ശത്രുസംഘവിദാരിണീം
നിർഭയാം രക്തവദനാം ദ്രംഷ്ട്രാളീഘോര രൂപിണീം
സാട്ടഹാസനിരസ്താരീം സർവ്വദാം ചദിഗംബരീം
ശവാസനസ്ഥിതാം ദേവീം മുണ്ഡമാലാവിഭൂഷിതാം
ഘോര രൂപാം ഭീഷണാസ്യാം മഹാകാളീം സദാസ്മരേദ്
മഹാകാളിമന്ത്രം
ഓം ഉച്ഛിഷ്ട ചണ്ഡാലിനീ
സുമുഖീ ദേവീ മഹാകാളീ
കാലഭൈരവപ്രിയംകരീം
മഹാകാളീ പിശാചിനി
വേദാന്തർഗതേ നിത്യേ
സർവ്വപാപശമനം ദേഹി
ദദാപയ ഹ്രീം ക്രീം നമ: സ്വാഹാ

