പേരൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം;കുഴിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന നാഗ ദൈവങ്ങളുടെ പുനഃപ്രതിഷ്ഠ 4 ന്

പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കുഴിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന നാഗ ദൈവങ്ങളെ ഇപ്പോഴത്തെ ആസ്ഥാനം നികത്തി പുതിയ പീഠവും തറയും നിർമ്മിച്ച് പുനഃ പ്രതിഷ്ഠിക്കുന്നത് 4 ന് നടക്കും . പൂജകൾക്കും മറ്റ് ആചാരാ നുഷ്ഠാനങ്ങൾക്കും തടസ്സമായതിനാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അനുമതിയോടും ആദരണീയനായ ക്ഷേത്രതന്ത്രിയുടെ നിർദ്ദേശാനുസരണവുമാണ് നിലവിലെ ആസ്ഥാനത്തു നിന്നും താൽക്കാ ലിക സ്ഥാനത്തേക്ക് കുടിയിരുത്തിയതിന് ശേഷം ബാക്കിയുള്ള നിർമ്മാണ പുനഃ പ്രതിഷ്ഠ കർമ്മങ്ങൾ നിറവേറ്റുന്നത് .രാവിലെ 8 ന് പന്തീരടി പൂജയ്ക്ക് ശേഷം അനുജ്ഞാ പ്രാർത്ഥന, തുടർന്ന് സർപ്പ സ്ഥാനത്ത് അനുജ്ഞാപൂജ രാവിലെ 10 നും 10.30 നും മദ്ധ്യേ സർപ്പ സാന്നിദ്ധ്യങ്ങളെ താൽക്കാലിക സ്ഥാന ത്തേക്ക് കുടിയിരുത്തുന്നു.
Next Story

