Kaumudi Plus

"ലക്ഷ്മീ കടാക്ഷത്തിനും സാമ്പത്തിക ഉന്നമനത്തിനും" ദീപാവലി വ്രതം അനുഷ്ഠിക്കാം

ലക്ഷ്മീ കടാക്ഷത്തിനും സാമ്പത്തിക ഉന്നമനത്തിനും ദീപാവലി വ്രതം അനുഷ്ഠിക്കാം
X

ദേവീ പ്രീതിക്ക് അത്യുത്തമമായ ദിനമാണ് ദീപാവലി . ഈ ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ദീപാവലി ആഘോഷങ്ങൾ ഏറ്റവും പ്രധാനമായി ആഘോഷിക്കുന്നത് ഉത്തരേന്ത്യയിലാണ്. ഈദിനം വ്രതം അനുഷ്ഠിക്കുന്നതിലൂടെ വർഷം മുഴുവൻ നിലനിൽക്കുന്ന ഐശ്വര്യവും ദേവീകടാക്ഷവും ലഭിക്കുമെന്ന വിശ്വാസം നിലനിൽക്കുന്നു . ദീപാവലി വ്രതം ആരംഭിക്കുന്നത് ദീപാവലിയുടെ തലേന്ന് സൂര്യാസ്തമയം മുതൽ ആണ് . ഒരിക്കലൂണ് അഭികാമ്യം. ലക്ഷ്മീപ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം പാടില്ല. ലഘുഭക്ഷണം ആവാം. സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്ക് കൊളുത്തി ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം ആണ് .കുറഞ്ഞത് മൂന്നു തവണ മഹാലക്ഷ്മീ അഷ്ടകം ജപിക്കുന്നത് സർവൈശ്വര്യത്തിന് ഉത്തമമാണ്. ലളിതാ സഹസ്രനാമം ജപിച്ച ശേഷം കനകധാരാസ്തോത്രം കൂടി ജപിക്കാം .ഇത് ദേവീ കടാക്ഷത്തിനും സാമ്പത്തിക ഉന്നമനത്തിനും കാരണമാകും. ദേവീ ക്ഷേത്രദർശനവും അന്നദാനവും വളരെയധികം ഫലം നൽകും.

Next Story
Share it