നരസിംഹജയന്തി ;പ്രാധാന്യം

മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയുടെ ജന്മദിനമാണ് നരസിംഹ ജയന്തി. വൈശാഖ മാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിനത്തിൽ, അസുരരാജാവായ ഹിരണ്യക ശിപുവിനെ വധിച്ച് ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാൻ നരസിംഹം അവതരിച്ച ദിവസമാണിത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ഈ ദിനം സൂചിപ്പിക്കുന്നു.വൈകുന്നേരം, സൂര്യാസ്തമയ സമയത്താണ് നരസിംഹ ഭഗവാൻ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. സന്ധ്യാസമയത്താണ് ചടങ്ങുകൾ നടക്കുന്നത്. ഭക്തർ ഈ ദിവസം ഉപവാസം അ നുഷ്ഠിക്കുകയും നരസിംഹമൂർത്തിയെ പൂജിക്കുകയും ചെയ്യുന്നു.ഭഗവാന്റെ ഉഗ്രരൂപത്തെ ശാന്തമാക്കാൻ ലക്ഷ്മീ നരസിംഹരൂപത്തിൽ ആരാധിക്കുന്നു. പ്രത്യേക ഹോമങ്ങളും വഴിപാടുകളും (തുളസിമാല, നെയ് വിളക്ക്) നടത്താറുണ്ട്. ശത്രുനാശം, കടബാധ്യത തീരൽ,ദോഷനിവാരണം, ഭയമുക്തി, കുടുംബത്തിൽ ഐശ്വര്യം എന്നിവയാണ് ഇതിലൂടെ ലഭിക്കുന്ന പ്രധാന ഫലങ്ങൾ.
നരസിംഹ മന്ത്രം:
'ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം'.

