കനകദാസനു വേണ്ടി പിന്നിലേക്ക് തിരിഞ്ഞ കണ്ണൻ ;ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം

കർണാടകയിലെ ഉഡുപ്പിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം.വർഷം മുഴുവനും ആയിരക്കണക്കിന് ഭക്തർ ഭഗവാൻ കൃഷ്ണനെ കാണാൻ ഇവിടെ എത്തുന്നു.നവഗ്രഹ കിടികി എന്നറിയപ്പെടുന്ന ഒമ്പത് ദ്വാരങ്ങളുള്ള ഒരു ജനാലയിലൂടെ മാത്രമേ ഭഗവാനെ ആരാധിക്കാവൂ എന്നതാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രത്യേകത, . മനോഹരമായി കൊത്തിയെടുത്തതും വെള്ളി പൂശിയതുമായ ജനാല. ഈ ജനാലയിലൂടെ മാത്രമേ ഭഗവാനെ ആരാധിക്കുന്നുള്ളൂ എന്നതാണ് ഈ ക്ഷേത്രത്തിലെ ഒരു പാരമ്പര്യം.ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ മാത്രമേയുള്ളൂ. യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങൾ എല്ലാം അണിഞ്ഞു ഒരു പട്ടു കോണകം പോലുമില്ലാതെ കയ്യിൽ തൈര് കലക്കുന്ന മത്ത് കൈയ്യിൽ എടുത്തു കൊണ്ട് നിൽക്കുന്ന ഒരു കുട്ടി. ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെ അലങ്കാരങ്ങളാൽ വിടർന്ന കണ്ണുകളോടെ നിൽക്കുന്ന കരിങ്കറുപ്പനായ കൃഷ്ണനെ കാണാൻ തന്നെ അതീവ ഭംഗിയാണ്. കണ്ണൻ ഇങ്ങനെ തിരിഞ്ഞുനിൽക്കുന്നതിൽ ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു കഥ ഇതിന്റെ പിന്നിലുണ്ട്.കൃഷ്ണഭ ക്തനായ കനകദാസനു മേൽ ജാതിക്കാർ ക്ഷേത്രത്തിലേക്കുപ്രവേശനം നിഷേധിച്ചു. കനകദാസൻ എന്നും രാവി ലെ ക്ഷേത്രത്തിനു പിന്നിലിരുന്നു ഭക്തിഗാനം ആല പിക്കാൻ തുടങ്ങി. കനകദാസൻ ഉള്ളുരുകി പാടിയ പ്പോൾ കൃഷ്ണനു സഹിച്ചില്ല. കണ്ണൻ പിറകിലേക്കു തിരിഞ്ഞു. കൈവശമുള്ള കടക്കോൽകൊണ്ട് ചുമ രിൽ ദ്വാരങ്ങളുണ്ടാക്കി കനകദാസന് ദർശനം നൽ കി. പിന്നീട് കൃഷ്ണവിഗ്രഹം തിരികെവയ്ക്കാൻ സാധിച്ചില്ല. പതിമൂന്നാം നൂറ്റാണ്ടിലാണു ക്ഷേത്രം നിർമിച്ചതെന്നാണു വിശ്വാസം. ഇവിടെ നിന്ന് 80 കിലോമീറ്ററാണ് മൂകാംബിക ക്ഷേത്രത്തിലേക്ക് . ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനി ന്ന് അമ്പലത്തിലേക്ക് 4 കിലോമീറ്ററും. മൂകാംബിക ദർശനത്തിനു മുൻപായി കേരളത്തിലെ തീർഥാടകർ ഉഡുപ്പിയിൽ പോകുന്നു .

