അനന്തമായ ദേവീകടാക്ഷവും ദൈവാധീനവും ലഭിക്കാൻ ഗായത്രിമന്ത്രം

മന്ത്രരാജൻ, മന്ത്രങ്ങളുടെ മന്ത്രം എന്നെല്ലാം അറിയപ്പെടുന്ന ഗായത്രി മന്ത്രം ദിവസേന 2 നേരവും 108 പ്രാവശ്യം ജപിക്കുന്ന വ്യക്തിക്ക് അനന്തമായ ദേവീകടാക്ഷവും ദൈവാധീനവും ഉണ്ടാകും. ശൈവ വൈഷ്ണവപരമായ മറ്റെല്ലാ മന്ത്രങ്ങളും ഗായത്രിക്ക് താഴെ എന്ന് കണക്കാക്കുമ്പോൾ ഗായത്രി ദേവിയുടെ പ്രാധാന്യം കൂടുതൽ എടുത്തു പറയപ്പെടുന്നു. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് നെയ്‌വിളക്ക് കൊളുത്തി വച്ച് വേണം ഗായത്രി മന്ത്രം ജപിക്കാൻ. പൂജാമുറിയിലോ അത്രയും പരിശുദ്ധമായ മറ്റ് സ്ഥലങ്ങളിലേ ഇരുന്ന് ജപിക്കാം. 2 നേരവും കുളിച്ച് പരിശുദ്ധമായ വെളുത്ത വസ്ത്രം ധരിച്ച് ജപിക്കണം. ജപം തുടങ്ങുന്നതിന് പൗർണ്ണമി, കാർത്തിക, ബുധൻ, വ്യാഴം, വെള്ളി എന്നീ ദിനങ്ങൾ നല്ലതാണ്. ഉച്ചത്തിൽ ജപിക്കരുത്. മാനസിക ജപമാണ് ഏറ്റവും നന്ന്. വെറും നിലത്തിരുന്ന് ജപിക്കരുത്. പലകയിലോ പട്ട്‌വിരിച്ചോ കരിമ്പടം വിരിച്ചോ ഇരിക്കാം. ബ്രഹ്മചര്യം നിർബന്ധമില്ല.
ഗായത്രിമന്ത്രം
ഓം ഭൂർഭുവസ്‌സുവ:
തത്സവിതുർവരേണ്യം
ഭർഗ്ഗോദേവസ്യ ധീമഹി
ധീയോയോ ന:
പ്രചോദയാത്

