Kaumudi Plus

ക്ഷിപ്രഫലസിദ്ധിക്ക് അഷ്ടോത്തരം;തടസ്സങ്ങൾ മാറാൻ പഞ്ചാക്ഷര സ്തോത്രം

ക്ഷിപ്രഫലസിദ്ധിക്ക് അഷ്ടോത്തരം;തടസ്സങ്ങൾ മാറാൻ  പഞ്ചാക്ഷര സ്തോത്രം
X

ക്ഷിപ്രഫലസിദ്ധിക്ക് അഷ്ടോത്തരം

ശിവാരാധനയിൽ ഏറ്റവുംപ്രധാനപ്പെട്ടതാണ്ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതോടൊപ്പം തന്നെ വളരെ ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ശതനാമാവലി ജപം.

ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷമേ ജപിക്കാവൂ എന്നുണ്ട്.

എന്നാൽ ശിവ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല. പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി, തിരുവാതിര തുടങ്ങിയ ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് അഷ്ടോത്തരം ജപിക്കുന്നതും ജലാധാര, കുവള ദളാർച്ചന, മൃത്യുഞ്ജയഹോമം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നതും ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമമാണ്.

കാര്യസാധ്യത്തിന് അഷ്ടോത്തരം ജപിക്കാൻ ആഗ്രഹിക്കുന്നവർ ശുഭദിവസം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊടുത്തി ഗണപതി സ്മരണയോടെ ശിവാഷ്ടോത്തര ജപം ആരംഭിക്കണം.

വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത് ഏറെ നല്ലത്.

അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.

തടസ്സങ്ങൾ മാറാൻ പഞ്ചാക്ഷര സ്തോത്രം

പഞ്ചാക്ഷര മന്ത്രത്തിലെ അഞ്ച് അക്ഷരങ്ങളും ഒരോ ശ്ലോകത്തിലുമുള്ള ശിവ പഞ്ചാക്ഷര സ്തോത്രം രാവിലെയും വൈകിട്ടും ജപിക്കാൻ കഴിയും .

കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ചുകൊണ്ട് ഇത് ജപിക്കുമ്പോൾ ജീവിതത്തിലെ എല്ലാ വിഷമങ്ങളും അകലും. ശിവപ്രീതിക്കായി ജപിക്കുന്നതിൽ മുഖ്യവും വളരെയധികം പ്രശസ്തവുമാണിത്.

കാര്യസിദ്ധിക്കും കർമ്മരംഗത്തെ എല്ലാ തടസ്സങ്ങളും ‌ നീങ്ങുന്നതിനും വിദ്യാത്ഥികൾക്ക് വിദ്യയിൽ തിളങ്ങാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായകരമാണ് ഇതിൻ്റെ നിത്യജപം.

എല്ലാ ദിവസവും സന്ധ്യയ്ക്ക് നിലവിളക്കിനു മുന്നിലിരുന്നുള്ള ശിവ പഞ്ചാക്ഷര സ്തോത്രം അർത്ഥം മനസ്സിലാക്കി ശിവരൂപം ധ്യാനിച്ച് ജപിച്ചാൽ അതിവേഗം കാര്യസിദ്ധി ലഭിക്കും.

ശിവരാത്രി, പ്രദോഷം, തിരുവാതിര, പൗർണ്ണമി, അക്ഷയതൃതീയ , ഞായർ, തിങ്കൾ തുടങ്ങിയ ദിവസങ്ങളിൽ ജപിച്ചാൽ ഇരട്ടി ഫലം ലഭിക്കുമെന്നും ചില ആചാര്യന്മാർ പറയുന്നു.

Next Story
Share it