Kaumudi Plus

ചോറ്റാനിക്കര മകം തിങ്കളാഴ്ച ; ഐതിഹ്യം

ചോറ്റാനിക്കര മകം  തിങ്കളാഴ്ച ; ഐതിഹ്യം
X

ചോറ്റാനിക്കര മകം തൊഴല്‍ തിങ്കളാഴ്ച (മാര്‍ച്ച് രണ്ട് ). ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 9.30 വരെയാണ് മകം തൊഴല്‍ നടക്കുക. മാര്‍ച്ച് മൂന്നിന് പൂരം എഴുന്നള്ളിപ്പും നടക്കും. മാര്‍ച്ച് 4 ന് ഉത്രം ആറാട്ടും മാര്‍ച്ച് 5 ന് അത്തം ഗുരുതിയും നടക്കും.

പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് അധികവും ഈ സമയത്ത് ദര്‍ശനത്തിന് ക്ഷേത്രത്തില്‍ എത്തുന്നത്. ദീര്‍ഘസുമംഗലി ആകാനും അവിവാഹിതകളുടെ വിവാഹം നടക്കാനും സര്‍വ്വദോഷങ്ങള്‍ മാറാനും ഈ സമയത്ത് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വിശേഷമാണെന്നാണ് വിശ്വാസം. അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ എന്നീ മന്ത്രങ്ങള്‍ ഉരുവി ട്ട് ഭക്തര്‍ സര്‍വ്വാഭരണ വിഭൂഷിതയായി വലതു കൈയിനാല്‍ അനുഗ്രഹിക്കുന്ന ദിവസമാണ് മകം തൊഴല്‍.തങ്ക ഗോളക ചാര്‍ത്തി ആഭരണങ്ങള്‍ അണിഞ്ഞ് ദേവി വലതു കൈകൊണ്ടാണ് അനുഗ്രഹിക്കുന്നത്. മറ്റു ദിവസങ്ങളിലെല്ലാം ഇടതുകൈ കൊണ്ടാണ് അനുഗ്രഹിക്കുന്നത്.ജഗദീശ്വരിയായ ആദിപരാശക്തിയാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ''ചോറ്റാനിക്കര അമ്മ'' എന്നറിയപ്പെടുന്ന ഭഗവതിയെ സൗമ്യസുന്ദരമായ രൂപത്തില്‍ മഹാവിഷ്ണുവിനോടൊപ്പം പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനാല്‍ ഇവിടെ ലക്ഷ്മീനാരായണ സങ്കല്‍പ്പത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭഗവതിയ്ക്കും മഹാവിഷ്ണുവിനും ഭദ്രകാളിയ്ക്കും തുല്യമായ മഹിമയാണ് ഈ ക്ഷേത്രത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവിടെ പ്രസിദ്ധമായ ''അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ'' എന്ന നാമജപം ഉദ്ഭവിച്ചതായി വിശ്വസിക്കുന്നത്. ഉപദേവനായ ധര്‍മ്മശാസ്താവിനും (അയ്യപ്പന്‍) ഈ ക്ഷേത്രത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.

ഗുരുവായൂര്‍ അമ്പലത്തില്‍ ഉണ്ണി കൃഷ്ണന്‍ ഓടിക്കളിക്കുന്നതും സദ്യ വിളമ്പുന്നതും കൃഷ്ണനാട്ടം കേള്‍ക്കുന്നതും ഒക്കെ നേരിട്ട് കാണാറുള്ള വില്വമംഗലം സ്വാമി ഒരിക്കല്‍ കുംഭമാസത്തില്‍ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയപ്പോള്‍ ദേവിയെ നേരിട്ട് ദര്‍ശിച്ചു എന്നാണ് ഐതിഹ്യം.

Next Story
Share it