Kaumudi Plus

മനഃശാന്തി ലഭിക്കുന്നതിന് ചതുർദ്ദശ ശിവ മന്ത്രങ്ങൾ

മനഃശാന്തി ലഭിക്കുന്നതിന് ചതുർദ്ദശ ശിവ മന്ത്രങ്ങൾ
X

ശ്രീ മഹാദേവനെ ഭജിച്ചാൽ എത്ര വലിയ പ്രശ്നങ്ങൾക്കും അതിവേഗം തന്നെ പരിഹാരം ലഭിക്കും. തന്നെ ആശ്രയിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ദേവനാണ് മഹാദേവൻ .

എല്ലാ സൗഭാഗ്യങ്ങളുംഉള്ളവരും ഇല്ലാത്തവരും ഒരേപോലെതന്നെ അഭിമുഖികരിക്കുന്ന പ്രശ്നമാണ് മന:സമാധാനം ഇല്ലായ്മ, അകാരണമായ ഭീതി തുടങ്ങിയവ.

നിരന്തരം ജീവിതത്തെ പിന്തുടരുന്ന ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും മന:ശാന്തി കൈവരിക്കാനും സഹായിക്കുന്ന 14 ശിവ മന്ത്രങ്ങളുണ്ട്.

ഈ മന്ത്രങ്ങൾ പതിവായി ജപിക്കുന്നത് മന‌സിന് നല്ല ശാന്തി ലഭിക്കുന്നതിന് ഗുണകരമാണ്.

ശിവഭഗവാന് പ്രധാനപ്പെട്ട ദിവസങ്ങളായ പ്രദോഷം, ഞായർ, തിങ്കൾ, തിരുവാതിര, ശിവരാത്രി തുടങ്ങിയ നാളുകളിൽ ഒന്നിൽ തുടങ്ങി 21 ദിവസം രാവിലെയും വൈകിട്ടും ചൊല്ലുന്നത് ഉത്തമമാണ് . ദിവസവും മൂന്ന് പ്രാവശ്യം വീതമാണ് 14 മന്ത്രങ്ങളും ജപിക്കേണ്ടത്.

ജപവേളയിൽ വെളുത്തവസ്ത്രം ധരിക്കുന്നതും നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും നല്ലതാണ്. ഇത് ജപിക്കുന്നതിന് യാതൊരു വ്രതനിഷ്ഠയും നിർബന്ധമില്ല.

മന്ത്രോപദേശം ആവശ്യമില്ല. ശ്രദ്ധയോടെ തെറ്റുകൂടാതെ ചൊല്ലുക. പലവിധ ചിന്തകൾകൊണ്ട് മനസ്‌ അലങ്കോലപ്പെട്ട് ദുഃഖം അനുഭവിക്കുന്നവർക്ക് ഇത് അത്ഭുതകരമായ ആശ്വാസം നല്കും.

ചതുർദ്ദശ ശിവ മന്ത്രങ്ങൾ

ഓം പൂജ്യായ നമഃ

ഓം പരമേഷ്ഠിനേ നമഃ

ഓം നിരാമയായ നമഃ

ഓം ശുദ്ധബുദ്ധയേ നമഃ

ഓം വിശ്വായ നമഃ

ഓം ഭവായ നമഃ

ഓം കാലഹന്ത്രേ നമഃ

ഓം യതയേ നമഃ

ഓം പൂർവ്വജായ നമഃ

ഓം പരമാത്മനേ നമഃ

ഓം ജടിലായ നമഃ

ഓം മനസ്വിനേ നമഃ

ഓം കൈലാസപതയേ നമഃ

ഓം പ്രതിസര്യായ നമഃ

Next Story
Share it