Kaumudi Plus

നാഗശാപം അകലാൻ ആയില്യപൂജ

നാഗശാപം അകലാൻ ആയില്യപൂജ
X

നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യത്തിന് വ്രതമെടുത്ത്

നാഗക്ഷേത്രങ്ങളിൽ ദർശനം നടത്തണം. 2026 ജനുവരി 6 ചൊവ്വാഴ്ചയാണ്

ധനുമാസത്തിലെ ആയില്യം. ഈ ദിവസം സർപ്പക്കാവിൽ അഭിഷേകത്തിന് പാലും

മഞ്ഞൾപ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും

കൊടുക്കുന്നതും നാഗശാപമകറ്റും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുകയും

ചെയ്യാം. ഓം അനന്തായനമ:, ഓം വാസുകയേ നമ:, ഓം തക്ഷകായ നമ:, ഓം

കാർക്കോടകായ നമ: ഓം ഗുളികായനമ:, ഓം പത്മായ നമ: ഓം മഹാപത്മായ നമ:, ഓം

ശംഖപാലായ നമ:, എന്നീ 8 മന്ത്രങ്ങൾ 12 പ്രാവശ്യം വീതം ആദ്യം മുതൽ

അവസാനം വരെ ചൊല്ലുക. ഉപവാസമോ, ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളിൽ നൂറും

പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്. 12 ആയില്യം നാളിൽ വ്രതം

സ്വീകരിച്ചാൽ നാഗശാപം മൂലമുള്ള രോഗങ്ങൾ, ദുരിതങ്ങൾ എന്നിവയ്ക്ക്

ശമനമുണ്ടാകും. വ്രതം നോറ്റാലും ഇല്ലെങ്കിലും ആയില്യത്തിന് നവനാഗ

സ്തോത്രം, നാഗരാജ അഷ്ടോത്തരം, നാഗരാജകീർത്തനം എന്നിവ

ശ്രവിക്കുന്നതും ജപിക്കുന്നതും നല്ലതാണ്.

Next Story
Share it