പൈതൃക പെരുമ വിളിച്ചോതുന്ന ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം; 1250 വര്‍ഷം പഴക്കമുള്ള മഹാക്ഷേത്രം
Anikode Anjumoorthy Temple

ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം. നിളാതീരത്തെ ആത്മീയഭൂമിക. ഗണപതി, ശ്രീമഹാദേവന്‍, ശ്രീപാര്‍വ്വതി, ശ്രീമഹാവിഷ്ണു, ശ്രീ ധര്‍മ്മശാസ്താ എന്നീ അഞ്ചുമൂര്‍ത്തികള്‍ വാഴുന്നയിടം.
വടക്കോട്ടൊഴുകുന്ന നിളാനദിയെ പ്രത്യക്ഷഗംഗയായി നിത്യാരാധന നടത്തുന്നത് ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ ആചാര മഹിമകളില്‍ പ്രധാനമാണ്. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലെ മാത്തൂര്‍ പഞ്ചായത്തിലെ ആനിക്കോട് എന്ന നിളാതീര പ്രകൃതിയിലാണ് പ്രശസ്തമായ അഞ്ചുമൂര്‍ത്തി ക്ഷേത്രം. ദേവചൈതന്യം തുടിക്കുന്ന പഞ്ചമൂര്‍ത്തികളുടെ ഈ പുണ്യഭൂമികയിലെത്തി ആത്മീയനിര്‍വൃതി നേടുന്നത് നിരവധി പേരാണ്. നിരവധി ഭക്തര്‍ പുണ്യനദിയായ നിളയെ തൊട്ട്, മഹാപുണ്യമായ ഗംഗയെ ധ്യാനിച്ച് മടങ്ങുന്നു. പഞ്ചമൂര്‍ത്തികള്‍ വാഴുന്ന ഇവിടുത്തെ ആത്മീയ ഭൂമിക ആരെയും ആകര്‍ഷിക്കുന്നതാണ്. ശ്രീ അഞ്ചുമൂര്‍ത്തി ക്ഷേത്രം 1250 വര്‍ഷം പഴക്കമുള്ള ഒരു മഹാക്ഷേത്ര സമുച്ചയമാണ്.
പാപമുക്തിയുടെ പുണ്യഭൂമി
പഞ്ചമഹായജ്ഞങ്ങളില്‍ ഏറ്റവും പ്രധാനമായ പിതൃയജ്ഞം നടത്താന്‍ കര്‍ക്കിടക്കത്തിലും തുലാമാസത്തിലും 5000ത്തിലധികംപേര്‍ ഇവിടെ എത്തുന്നു. അഞ്ച് മൂര്‍ത്തി ക്ഷേത്ര പരിസരവും ഇതിനോട് ചേര്‍ന്നുള്ള നിളാ തീരവും പാപമുക്തിയുടെ പുണ്യഭൂമിയാണ്. അഞ്ചുമൂര്‍ത്തികളെ വണങ്ങി പിതൃതര്‍പ്പണ പുണ്യം നേടി മടങ്ങുന്നവര്‍ നിരവധിയാണ്. സാന്ദീപനി സാധനാലയത്തിലെ ആചാര്യന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പാലക്കാട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും പുണ്യതീരങ്ങളിലും നാഗ്പൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലും യാത്രാക്ലേശം മൂലം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴിയും തര്‍പ്പണ കര്‍മ്മങ്ങള്‍ നടത്തി പോരുന്നു.
അഞ്ചു മൂര്‍ത്തീ ഭാവങ്ങള്‍
അഞ്ച് മൂര്‍ത്തികള്‍ക്കായി പഞ്ചസമ്പ്രദായത്തിലാണ് പൂജാവിധി. ഗാണപത്യം, ശൈവം, ശാക്തേയം, വൈഷ്ണവം, സൗരം എന്നിങ്ങനെ അഞ്ച് പൂജാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചാണ് ഇവിടുത്തെ പൂജാവിധി. ഈശ്വര സങ്കല്പത്തിന്റെ അഞ്ച് മൂര്‍ത്തീഭാവങ്ങള്‍ ഇവിടെ ദര്‍ശിക്കാം. പടിഞ്ഞാറ് ദര്‍ശനമായി അനുഗ്രഹ പുണ്യം ചൊരിയുന്ന മഹാഗണപതിയാണ് അഞ്ച് മൂര്‍ത്തികളില്‍ പ്രധാന ദേവന്‍.
ശ്രീകോവിലിന്റെയും ക്ഷേത്രവാസ്തുവിദ്യയുടെയും തത്ത്വമഹിമ അനുസരിച്ച് ഗാണപത്യ സമ്പ്രദായത്തില്‍ ശ്രീ ആനന്ദ മഹാ ഗണപതി പ്രധാന ദേവനായി ഭക്തര്‍ക്ക് ദര്‍ശനപുണ്യം നല്‍കുന്നു. ഭക്തരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനായി വലതുവശത്തേക്ക് മുഖം ചരിച്ച് വലതുചെവി കൊണ്ട് കേള്‍ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. സര്‍വ്വ വിഘ്നങ്ങളും അകറ്റാന്‍ വലതുകാല്‍ ചുവട്ടിലേക്കും സംസാര സര്‍പ്പത്തെ അരയില്‍ ചുറ്റിയിരിക്കുന്നതും മറ്റൊരു പ്രത്യേകതയാണ്.
പുനരുദ്ധാരണ കര്‍മ്മം
ഏകദേശം അറുപത്തി അഞ്ച് വര്‍ഷമായി ജീര്‍ണ്ണതയിലായിരുന്നു ക്ഷേത്രവും പരിസരവും. നാലര ഏക്കറോളം വിസ്തൃതിയുള്ള ഈ ദൈവിക സ്ഥാനം പണ്ട് ഒരു ബ്രാഹ്‌മണ അഗ്രഹാരമായിരുന്നു എന്നാണ് പറയുന്നത്. പടയോട്ട കാലഘട്ടത്തില്‍ അഗ്രഹാരത്തിനും ക്ഷേത്ര ചൈതന്യത്തിനും ക്ഷതമേല്‍ക്കുകും ജീര്‍ണ്ണാവസ്ഥയിലാവുകയും ചെയ്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടറായ ഡോ. എന്‍. ഗോപാ ലകൃഷ്ണന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തകരും ഭക്തരും തദ്ദേശവാസികളും കൈകോര്‍ത്താണ് ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഭാരതീയ ക്ഷേത്ര വാസ്തു സങ്കല്പത്തെയും ഭാരതീയ ആത്മീയ തത്വങ്ങളുടെ അടിസ്ഥാന ഘടകങ്ങളും അനുസരിച്ചായിരുന്നു ക്ഷേത്രപുനരുദ്ധാരണം. അഞ്ചു ശ്രീകോവിലുകളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2009 ജനുവരിയിലാണ് തുടക്കം കുറിച്ചത്.
അഷ്ടബന്ധ പുന:പ്രതിഷ്ഠയും മഹാകുംഭാഭിഷേകവും അതിന് മുന്‍പ് നടത്തിയിരുന്നു. ച ടങ്ങുകള്‍ക്ക് തന്ത്രിവര്യന്‍മാരുടെ മഹനീയ സാന്നിദ്ധ്യത്തിലും മഹാമഹിമശ്രീ രാജലിംഗ ഗുരുക്കളുടെ മുഖ്യകാര്‍മികത്വത്തിലും കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതിയുടെ മഹനീയ സാന്നിദ്ധ്യത്തിലുമായിരുന്നു പുനരുദ്ധാരണ ചടങ്ങുകള്‍.
ഉപാസകനായി ശ്യാം ചൈതന്യ
അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ മേല്‍ശാന്തിയും സന്ദീപനി സാധനാലയത്തിന്റെ ആചാര്യനുമായ ശ്രീ ശ്യാം ചൈതന്യ (ഡോ. ശ്യാം പ്രസാദ് ആനിക്കോട്) ഉപാസകനായി ക്ഷേത്ര മേല്‍ശാന്തിയുടെ ചുമതല വഹിക്കുന്നു. ആത്മീയ ആദ്ധ്യാത്മിക വൈദിക രംഗത്തെ അറിവും അനുഭവങ്ങളും ശ്യാം ചൈതന്യ ഉപാസന മനസോടെ ക്ഷേത്ര പുരോഗതിക്കായി സമര്‍പ്പിക്കുന്നു.
ആത്മീയ പ്രകാശമായി സേവനം
പാലക്കാട് ജില്ലയിലെ ഏകദേശം പതിനേഴ് ക്ഷേത്രങ്ങളിലായി 200-ല്‍ പരം കുട്ടികള്‍ക്ക് സദ്മാര്‍ഗവും സത്യമാര്‍ഗവും ഈശ്വരചിന്തയും സനാതന ധര്‍മ്മ ആത്മീയ ചിന്തകളും നിത്യശീലങ്ങളും വൈദികമന്ത്രങ്ങളും ക്ഷേത്രവാദ്യങ്ങളും ഭഗവത് ഗീതയും അഭ്യസിപ്പിക്കുന്ന മഹാ സ്ഥാപനമാണ് സാന്ദീപനി സാധനാലയം.
പ്രധാന വഴിപാടുകള്‍
ധാര, കൂവളമാല, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ, പ്രദോഷപൂജ, അന്നാഭിഷേകം, നന്തിപൂജ, രുദ്രാഭിഷേകം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍, മഹാത്രിപുരസുന്ദരീ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ത്രിദേവിമാരെ സങ്കല്പിച്ച് ശാക്തേയ സമ്പ്രദായത്തില്‍ അഭിഷ്ടവരദായിനിയും സര്‍വ്വമംഗളകാരിണിയുമായ മഹാത്രിപുരസുന്ദരിയും ചൈതന്യ സ്വരൂപമായി ക്ഷേത്രത്തില്‍ ദര്‍ശിക്കാം. കയ്യില്‍ താമരമൊട്ടോടു കൂടി നില്‍ക്കുന്ന ജഗദംബിക ഭക്തര്‍ക്ക് സര്‍വ്വ ഐശ്യര്യവും നല്‍കുന്നു. മഞ്ഞള്‍ കൊണ്ട് ഭാഗ്യസൂക്ത അഭിഷേകവും അക്ഷയ തൃതീയ ദിനത്തില്‍ ദേവിക്ക് സ്വര്‍ണ്ണാഭിഷേകവും വെറ്റില, അടയ്ക്ക, ജാതകവും വച്ച് ദീര്‍ഘമാംഗല്യത്തിനും സ്വയംവര മാംഗല്യത്തിനും മംഗല്യപൂജയും പട്ടും താലിയും ചാര്‍ത്തലും, കടുംമധുര പായസ സമര്‍പ്പണവും ഈശ്വരപ്രീതിക്കായി അനുഷ്ഠിച്ച് വരുന്നു.
ആദ്ധ്യാത്മിക വേദി
കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി, സംബോധ് ഫൗണ്ടേ ഷന്‍ സാരഥിയായ സംപൂജ്യ സ്വാമി ബോധാനന്ദ സരസ്വതി, അദ്ധ്യാത്മാനന്ദ സരസ്വതി, കുളത്തൂര്‍ ശ്രീ ശങ്കര അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍, നാരായണാശ്രമ തപോവനം സ്വാമി ഭൂമാനന്ദ തീര്‍ത്ഥ മഹാരാജ്, കോങ്ങാട് ദയാനന്ദാശ്രമ തപോവനം സ്വാമി സദാനന്ദ സരസ്വതി, കൃഷ്ണാത്മാനന്ദ സരസ്വതി, മങ്കരാശ്രമം സ്വാമി പ്രഭാകരാനന്ദ സരസ്വതി, ഒറ്റപ്പാലം രാമകൃഷ്ണ മഠം കൈവല്യാനന്ദ സരസ്വതി, ഭാഗവത സപ്താഹ ആചാര്യന്‍ ബ്രഹ്‌മശ്രീ ബാലകൃഷ്ണ പിഷാരടി, വിജ്ഞാനരമണിയാശ്രം ഷണ്‍മുഖ സ്വാമി, ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എല്‍ ഗിരീഷ് കുമാര്‍, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആചാര്യ ഡോ.എം.ആര്‍. രാജേഷ്, ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആ ചാര്യന്‍ സ്വാമി ഉദിത് ചൈതന്യജി, വിദ്വാന്‍ കെ. ഭാസ്‌കരന്‍ നായര്‍ തുടങ്ങിയ സന്യാസി പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യവും അനുഗ്രഹ വചനങ്ങളും കൊണ്ട് ധന്യമാണ് സാ ധനാലയത്തിന്റെ ആദ്ധ്യാത്മിക വേദികള്‍.
സാധനാലയം ശിവദം മുത്തശ്ശന്‍ വീട്
ഭാരതീയ സംസ്‌കാരവും പൈതൃകവും, ആത്മീയ പുരാണ ഇതിഹാസ കഥകളും മറ്റും പുതുതലമുറയിലേക്ക് പകര്‍ന്ന് കൊടുക്കുന്ന മുത്തശ്ശിമാരും മുത്തശ്ശന്മാരും സാധനാലയം ശിവദം മുത്തശ്ശന്‍ വീട്ടില്‍ ഉണ്ടാവുമെന്നും തലമുറകള്‍ക്ക് സംവദിക്കാനുള്ള ഒരു വേദി കൂടിയായി മുത്തശ്ശന്‍ വീട് മാറ്റുകയാണ് ലക്ഷ്യമെന്നും ട്രസ്റ്റ് പറയുന്നു. ഭാഗവത ആചാര്യന്‍ ഉദിത് ചൈതന്യ, ജനം ടി.വിയുടെ എം.ഡി ജി.കെ പിള്ള എന്നിവര്‍ പങ്കെടുത്ത വേദിയിലാണ് ശിവദം എന്ന പേരില്‍ മുത്തശ്ശന്‍ വീടിന്റെ തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്തത്. പ്രായമായവര്‍ക്ക് സുരക്ഷിതവും സുഖകരവും സമാധാനപരവും ആനന്ദകരവും ആത്മീയപരവുമായ പുണ്യ ഭവനം അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുകയാണ് ശിവദം ഭവനപദ്ധതിയിലൂടെ സാധനാലയം ട്രസ്റ്റ് ആനിക്കോട് അഞ്ച് മൂര്‍ത്തി ക്ഷേത്ര ചൈതന്യത്തിന്റെ പുണ്യഭൂമികയില്‍ നിളാതീരത്ത് ഒരുക്കുന്ന ശിവദം മുത്തശ്ശന്‍ വീട്.
സന്ദീപനി സാധനാലയ ഒരുക്കുന്നു
സന്ദീപനി സാധനാലയ ചാരിറ്റബിള്‍ & വെല്‍ഫെയര്‍ ട്രസ്റ്റ് ആത്മീയ അന്തരീക്ഷത്തില്‍ ഒരുക്കിയ ഭവനങ്ങള്‍ സ്വപ്ന സമാനമായ അനുഭവമാണ്. ശാന്തിയും ശുദ്ധിയും ഭക്തിയും സന്തോഷവും, സമാധാനവും സുരക്ഷിതത്വവും, വേദവും സംസ്‌ക്കാരവും, നിളയും ഗ്രാമ സംസ്‌കൃതിയും പൈതൃക സുഗന്ധവും ഇഴചേരുന്ന ആത്മീയ പരിസരത്ത് ജീവിതവും വിശ്രമകാലവും ആനന്ദകരമാക്കാം. ആധുനികതയും ആഡംബരവും ആതുര സേവന സഹായവും വിനോദങ്ങളും ഇഴചേര്‍ത്ത മികച്ച സൗകര്യങ്ങളോടെയാണ് ഭവന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഭഗവത്ഗീത പഠനത്തിലൂടെയും മറ്റും ആത്മീയ ജ്ഞാനം നല്‍കുന്നു. പിക്നിക്, സിനിമകള്‍, സിറ്റി ടൂറുകള്‍ എ ന്നിവയിലൂടെ വിനോദത്തിനും പ്രാധാന്യം നല്‍കുന്നു. പ്രായമായവര്‍ക്കും മറ്റും വേണ്ട എല്ലാവിധ സേവന സൗകര്യങ്ങളോടെയും കരുതലോടെയും ഇത് പ്രവര്‍ത്തിക്കുന്നതായിരിക്കും.
ഫോണ്‍: 9447354285, 8304825285
www.sandeepanisadhanalaya.com

