കൗതുകകാഴ്ചകളുമായി ചൈനയിലെ മഞ്ഞുമഹോത്സവം
ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഹീലോഗ്ജിയാങ്ങിലെ ഹാർബിൻ നഗരത്തിലാണ് ഈ പരിപാടി നടക്കുന്നത് .
ഹാർബിൻസ്‌തോ ആൻഡ് ഐസ് ഫെസ്റ്റിവൽ അഥവാ മഞ്ഞിന്റെ മഹോത്സവം എന്നാണ് ഇത് അറിയപ്പെടുന്നത് . ലോകത്തിലെത്തന്നെ മഞ്ഞുകാല ഉത്സവങ്ങളിൽ ഒന്നാണിത് .
വർഷത്തിലെ ഏറ്റവും മികച്ച ഐസ് ശില്പമുണ്ടാക്കി മത്സരിക്കാൻ ശില്പികൾ ഇവിടെ ഒത്തുകൂടും മഞ്ഞുകൊണ്ട് കൊട്ടാരങ്ങളും മറ്റും അവർ പണിയുകയും ചെയ്യുന്നു .
12 ലക്ഷംചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തു നടക്കുന്ന ഉത്സവത്തിന്റെ ഈ വർഷത്തെ തീം ഫെയറിടെയിൽ വേൾഡ് ആണ്.
ഇതിനൊപ്പം ഭംഗിയുള്ള വിളക്കുകളും കൂടിച്ചേരും. 1985 മുതൽ എല്ലാവർഷവും മഞ്ഞുകാലത്ത് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ മഞ്ഞിൽക്കുളിച്ചൊരുങ്ങിയ ചൈനീസ് ഉത്സവം കാണാനായി എത്തുന്നു
. ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടി വളരെയധികം കൗതുകമുണർത്തുന്ന ഒന്നാണ് .