നെഞ്ചുവേദന ;ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By :  Devina Das
Update: 2026-06-02 07:44 GMT

ന്യൂഡൽഹി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് എംപി.വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു. നിലവിൽ എംപിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും മുൻകരുതൽ എന്ന നിലയിൽ അദ്ദേഹം 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

Similar News