ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിച്ച് തിരികെയെത്തിയ ബി ആശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ പ്രശാന്തിനെ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു. യുവജനകാര്യം, മൃഗശാല, മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും പ്രശാന്തിനായിരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്ട്മെന്റിന്റെയും അധിക ചുമതല നൽകും.ടിവി അനുപമ ഗതാഗത സെക്രട്ടറിയാകും ദിവ്യ എസ് അയ്യർ തദ്ദേശ ഭരണവകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടറാകും.
ഡി സജിത് ബാബുവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എംജി രാജമാണിക്യം കെഎസ്ആർടിസി എംഡിയാകും. ജെറോമിക് ജോർജിനെ വിഴിഞ്ഞം തുറമുഖം എംഡിയായി നിയമിച്ചു. ശ്രീധന്യ സുരേഷ് ഭക്ഷ്യ സുരക്ഷ കമ്മീഷണറായും പ്രേംകൃഷ്ണനെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറായും നിയമിച്ചു.കെആർ ജ്യോതി ലാൽ ധനകാര്യവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായും പുനീത് കുമാർ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറായും അദീന അബ്ദുള്ള പിഡ്ബ്ലുഡി സ്‌പെഷ്യൽ സെക്രട്ടറിയായും രാജുനാരായണ സ്വാമി സൈനിക ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എംജി രാജമാണിക്യം കെഎസ്ഇബി സിഎംഡിയായും നിയമിച്ചു.
രത്തൻ യു ഖേൽക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകി. കെ.ബിജുവാണ് വനം വകുപ്പ് സെക്രട്ടറി. കെ.ജീവൻ ബാബുവിനെ റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും സുഹാസ്.എസ് ജല വിഭവ വകുപ്പ് സ്പെഷൽ സെക്രട്ടറിയായും നിയമിച്ചു. ശ്രീറാം സാംബശിവ റാവുവിനു ഐടി വകുപ്പിന്റെ അധിക ചുമതല നൽകും. ഷാനവാസ്.എസ് തദ്ദേശ വകുപ്പ് സ്പെഷ്ൽ സെക്രട്ടറിയാകും.