സിഎംആർഎൽ-എക്സാലോജിക് ഇടപാട്; ടി വീണയ്ക്ക് ഇ ഡി സമന്‍സ്, വെള്ളിയാഴ്ച ഹാജരാകണം

By :  Devina Das
Update: 2026-06-09 05:41 GMT

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇ ഡി സമൻസ്. സിഎംആർഎൽ- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ ഉൾപ്പെടെ 9 പേർ വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമൻസ്. സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെഎസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവരും സമൻസ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.സിഎംആർഎല്ലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്.എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ പത്ത് ദിവസത്തിനകം ഇഡിക്ക് കൈമാറാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. രേഖകൾ കൈമാറുന്നതിനെതിരായ സിഎംആർഎൽ എതിർപ്പ് തള്ളിയായിരുന്നു കോടതി നടപടി.

Similar News