തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി വിജയ് സര്‍ക്കാര്‍
തമിഴ് ചിത്രങ്ങൾക്കായുള്ള ഷോ ടൈം കൂട്ടി വിജയ്സർക്കാർ. റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകൾക്ക് ആദ്യത്തെ ഏഴ് ദിവസങ്ങളിൽ ദിവസേന അഞ്ച് ഷോ വീതം നടത്താൻ ആണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക ഉത്സവങ്ങൾ, ശനിയാഴ്ചകൾ, ഞായറാഴ്ചകൾ, പൊതു അവധി ദിവസങ്ങൾ എന്നീ ദിവസങ്ങളിലും ഈ അധിക പ്രദർശന സൗകര്യം ലഭ്യമായിരിക്കും.മെയ് 22 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ ഭേദഗതി നിലവിൽ വന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി കെ മണവാസനാണ് ഗസറ്റ് വിജ്ഞാപനത്തിൽ ഒപ്പു വച്ചിരിക്കുന്നത്. ഈ പുതിയ ഭേദഗതിയോടെ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യുന്ന പുതിയ തമിഴ് ചിത്രങ്ങൾക്ക് ആദ്യത്തെ ഏഴ് ദിവസം ദിവസവും അഞ്ച് ഷോകൾ വീതം നടത്താം.മെയ് മാസത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകൾക്കും റിലീസ് ദിവസം മുതൽ ഏഴ് ദിവസത്തേക്ക് അഞ്ച് ഷോകൾ നടത്താനുള്ള അനുമതി നൽകുന്നതായി ഓർഡറിട്ടിരുന്നു. സിനിമാമേഖലയിലെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഉത്തരവിട്ടത്.